തിരൂർ ഗൾഫ് മാർക്കറ്റിൽ ഫോൺ മോഷ്ടിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
തിരൂർ: ഗൾഫ് മാർക്കറ്റിലെ മോബൈൽ കടയിൽനിന്ന് ഫോൺ മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി തിരൂർ പൊലീസിലേൽപ്പിച്ചു. പൊന്നാനി പുത്തൻപുരയിൽ സക്കീറാണ് (39) പിടിയിലായത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്ക് മറ്റു ജില്ലകളിലും സമാന കേസുകളുള്ളതായി തിരൂർ പൊലീസ് അറിയിച്ചു.