ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച വ്യാജ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍.

മലപ്പുറം: ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച വ്യാജ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാന്‍കര സ്വദേശി മേടയില്‍ ഹൗസില്‍ അല്‍അമീന്‍(33) ആണ് വണ്ടൂര്‍ പോലീസിന്റെ പിടിയിലായത്.
രണ്ടായിരത്തി ഇരുപത് ഓഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. വണ്ടൂരിലെ ബന്ധുവീട്ടിലേക്ക് ഇടക്കിടെ വരാറുള്ള പ്രതി അയല്‍വാസിയായ പെണ്‍കുട്ടിയെ ആണ് പീഡിപ്പിച്ചത്. ട്യൂഷന്‍ അധ്യാപകന്‍ ആണെന്ന് സ്വയം പരിചയപ്പെടുത്തി പ്രതി കുട്ടിയെ പഠിപ്പിക്കാന്‍ അവസരം ഉണ്ടാക്കി.

ട്യൂഷന്‍ എടുക്കുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് ആണ് പരാതി. കുട്ടി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ വണ്ടൂര്‍ പോലീസ് കേസെടുത്തതോടെ ഇയാള്‍ മുങ്ങി. 10 മാസത്തില്‍ അധികം ഇയാള്‍ ഒളിവില്‍ ആയിരുന്നു.

പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് കുടുക്കിയത്. പ്രതി മറ്റൊരു നംബറിൽ നിന്ന് വിട്ടിലേക്ക് വിളിച്ചതും മുന്‍കൂര്‍ ജാമ്യത്തിനായി വക്കീലിനെ ഏര്‍പ്പാടാക്കിയതും കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം നടത്തി.