തിരൂർ ഗൾഫ് മാർക്കറ്റിൽ ഫോൺ മോഷ്ടിച്ചയാളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ലേ​ൽ​പ്പി​ച്ചു

തി​രൂ​ർ: ഗ​ൾ​ഫ് മാ​ർ​ക്ക​റ്റി​ലെ മോ​ബൈ​ൽ ക​ട​യി​ൽ​നി​ന്ന് ഫോ​ൺ മോ​ഷ്​​ടി​ച്ച് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി തി​രൂ​ർ പൊ​ലീ​സി​ലേ​ൽ​പ്പി​ച്ചു. പൊ​ന്നാ​നി പു​ത്ത​ൻ​പു​ര​യി​ൽ സ​ക്കീ​റാ​ണ് (39) പി​ടി​യി​ലാ​യ​ത്.പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​ക്ക് മ​റ്റു ജി​ല്ല​ക​ളി​ലും സ​മാ​ന കേ​സു​ക​ളു​ള്ള​താ​യി തി​രൂ​ർ പൊ​ലീ​സ് അ​റി​യി​ച്ചു.