കരിപ്പൂരിൽ 1.94 കോടിയുടെ സ്വർണം പിടിച്ചു

കരിപ്പൂർ: വിമാനത്താവളത്തിൽ നാലു യാത്രക്കാരിൽനിന്നായി 1.94 കോടി വിലവരുന്ന 4.1 കിലോ സ്വർണം ഡി.ആർ.ഐ. സംഘവും എയർകസ്റ്റംസ് ഇന്റലിജൻസും ചേർന്ന് പിടികൂടി.

ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി എമർജൻസി ലാംപിൽ ഒളിപ്പി ച്ചുകടത്തിയത് 999 ഗ്രാം സ്വർണമാണ്. പിടികൂടിയ സ്വർണം 47 ലക്ഷം രൂപ വിലവരും. ജിദ്ദയിൽനിന്ന് ഇൻഡിഗോ വിമാന ത്തിലെത്തിയ മലപ്പുറം തലക്കാട് സ്വദേശിയിൽനിന്ന് 1.2 കിലോ സ്വർണം കണ്ടെത്തി. വൂഫറിൻ ട്രാൻസ്ഫോർമറിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു. 56 ലക്ഷം വിലവരും.

ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കണ്ണൂർ, തലശ്ശേരി സ്വദേശിയിൽനിന്ന് 808 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. 34 ലക്ഷം രൂപ വിലവരും. ഇത് ശരീരത്തിൽ ഗുളികരൂപത്തിൽ ഒളിപ്പിച്ചുകടത്തുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കോഴിക്കോട്ടുനിന്നെത്തിയ ഡി.ആർ.ഐ. സംഘമാണ് മൂവരെയും പിടികൂടിയത്.

ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം കണ്ണമംഗലം സ്വദേശിയിൽ നിന്ന് 56 ലക്ഷത്തിന്റെ സ്വർണമാണ് പിടികൂടിയത്. വൂഫ റിന്റെ അകത്ത് ഒളിപ്പിച്ചുകടത്തുകയായിരുന്നു. ഡെപ്യൂട്ടി കമ്മീഷണർ ടി.എ. കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടിച്ചത്.