കോവിഡ് 19: ജില്ലയില്‍ 687 പേര്‍ക്ക് വൈറസ്ബാധ, 996 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.18 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 671 പേര്‍
ഉറവിടമറിയാതെ ഒരാള്‍ക്ക്
ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 9,127 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 39,719 പേര്‍

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഒക്ടോബര്‍ 10) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 687 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 8.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 671 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഒരാള്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 13 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 996 പേരാണ് ഈ ദിവസം കോവിഡ് മുക്തരായത്. ഇതോടെ ജില്ലയിലെ രോഗമുക്തരുടെ എണ്ണം 5,46,736 ആയി.

39,719 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 9,127 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 691 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 87 പേരും 59 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 23 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.

അര്‍ഹരായവര്‍ക്കെല്ലാം വാക്‌സിന്‍ ലഭ്യമാക്കും – ഡി.എം.ഒ

ജില്ലയില്‍ 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ലഭ്യമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വാക്‌സിന്‍ ക്ഷാമം, വാക്‌സിനേഷന്‍ ക്യാമ്പുകുകളുടെ അഭാവം എന്നീ കാരണത്താല്‍ ജില്ലയില്‍ ആര്‍ക്കും വാക്‌സിന്‍ ലഭിക്കാത്ത സാഹചര്യം നിലവിലില്ലെന്നും അവര്‍ പറഞ്ഞു. വാക്‌സിനെടുക്കാന്‍ സാധിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥി കള്‍ക്ക് കോളജില്‍ പോകാന്‍ സാധിച്ചില്ലെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

കോവിഡ് പോസിറ്റീവായി മൂന്ന് മാസം കഴിയാത്തവര്‍, ആരോഗ്യ കാരണങ്ങളാല്‍ തത്കാലം വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍, സ്ഥലത്തില്ലാത്തവര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്കൊഴികെ അര്‍ഹരായ എല്ലാവരുടെയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി വരികയാണ്.
ജില്ലയില്‍ ഇതുവരെ 38,05,428 ഡോസ് കോവിഡ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 28,30,740 പേര്‍ക്ക് ഒന്നാം ഡോസും 9,74,688 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുമാണ് നല്‍കിയത്. ഇനിയും വാക്‌സിന്‍ ലഭിക്കാന്‍ ബാക്കി ഉള്ളവര്‍ അതത് ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഏതെങ്കിലും വിധത്തിലുള്ള കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഒക്ടോബര്‍ 10) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 06
ആലങ്കോട് 23
ആലിപ്പറമ്പ് 08
അമരമ്പലം 01
ആനക്കയം 13
അങ്ങാടിപ്പുറം 15
അരീക്കോട് 06
ആതവനാട് 02
ഊരകം 02
ചീക്കോട് 10
ചേലേമ്പ്ര 03
ചെറിയമുണ്ടം 03
ചെറുകാവ് 03
ചുങ്കത്തറ 08
എടക്കര 03
എടപ്പറ്റ 03
എടപ്പാള്‍ 10
എടരിക്കോട് 02
എടവണ്ണ 08
എടയൂര്‍ 12
ഏലംകുളം 02
ഇരിമ്പിളിയം 03
കാലടി 11
കാളികാവ് 01
കല്‍പകഞ്ചേരി 02
കണ്ണമംഗലം 12
കരുളായി 01
കരുവാരക്കുണ്ട് 01
കാവനൂര്‍ 02
കീഴാറ്റൂര്‍ 07
കീഴുപറമ്പ 14
കോഡൂര്‍ 04
കൊണ്ടോട്ടി 19
കൂട്ടിലങ്ങാടി 09
കോട്ടക്കല്‍ 02
കുറുവ 21
കുറ്റിപ്പുറം 05
കുഴിമണ്ണ 05
മക്കരപ്പറമ്പ് 11
മലപ്പുറം 13
മമ്പാട് 07
മംഗലം 02
മഞ്ചേരി 21
മങ്കട 17
മാറാക്കര 02
മാറഞ്ചേരി 11
മേലാറ്റൂര്‍ 03
മൂന്നിയൂര്‍ 03
മൂര്‍ക്കനാട് 01
മൊറയൂര്‍ 17
മുതുവല്ലൂര്‍ 03
നന്നമ്പ്ര 06
നന്നംമുക്ക് 11
നിലമ്പൂര്‍ 08
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 04
ഒഴൂര്‍ 05
പള്ളിക്കല്‍ 06
പാണ്ടിക്കാട് 13
പരപ്പനങ്ങാടി 03
പറപ്പൂര്‍ 02
പെരിന്തല്‍മണ്ണ 17
പെരുമ്പടപ്പ് 07
പെരുവള്ളൂര്‍ 07
പൊന്മള 03
പൊന്നാനി 09
പൂക്കോട്ടൂര്‍ 06
പോരൂര്‍ 02
പോത്തുകല്ല് 01
പുലാമന്തോള്‍ 10
പുളിക്കല്‍ 09
പുല്‍പ്പറ്റ 07
പുറത്തൂര്‍ 01
പുഴക്കാട്ടിരി 06
താനാളൂര്‍ 01
താനൂര്‍ 06
തലക്കാട് 04
തവനൂര്‍ 10
താഴേക്കോട് 02
തേഞ്ഞിപ്പലം 01
തെന്നല 07
തിരുന്നാവായ 06
തിരുവാലി 05
തൃക്കലങ്ങോട് 20
തൃപ്രങ്ങോട് 06
തുവ്വൂര്‍ 03
തിരൂര്‍ 12
തിരൂരങ്ങാടി 04
ഊര്‍ങ്ങാട്ടിരി 06
വളാഞ്ചേരി 06
വള്ളിക്കുന്ന് 07
വട്ടംകുളം 14
വാഴക്കാട് 11
വാഴയൂര്‍ 07
വഴിക്കടവ് 08
വെളിയങ്കോട് 09
വേങ്ങര 08
വെട്ടത്തൂര്‍ 02
വെട്ടം 02
വണ്ടൂര്‍ 03