മദ്യ ലഹരിയിൽ പിതാവിനെ ടോർച്ച് കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ചു. മകൻ അറസ്റ്റിൽ

.

പരപ്പനങ്ങാടി:പിതാവിനെ ടോര്‍ച്ച്‌ ഉപയോഗിച്ച്‌ തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ച മകനെ അറസ്റ്റ് ചെയ്തു. അരിയല്ലൂര്‍, രവിമംഗലത്ത് പാണാട്ട് വീട്ടില്‍ വിനോദ് കുമാറിനെയാണ്(46) അറസ്റ്റ് ചെയ്തത്. പിതാവ് മാധവന്‍ നായരെ(84)യാണ് വിനോദ് കുമാര്‍ തലയ്ക്ക് ടോര്‍ച്ച്‌ ഉപയോഗിച്ച്‌ അടിച്ച്‌ പരിക്കേല്‍പ്പിച്ചത്.

പ്രതി സ്ഥിരം മദ്യപാനിയാണെന്നും ഇതിനു മുന്‍പും മാതാപിതാക്കളെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നെന്നും പോലിസ് പറയുന്നു. അതൊക്കെ സ്റ്റേഷനില്‍ തന്നെ പറഞ്ഞു തീര്‍ക്കുകയായിരുന്നു. ദേഹോപദ്രവം വീണ്ടും ആവര്‍ത്തിച്ചതോടെയാണ് പോലിസ് കേസ് രജസ്റ്റര്‍ ചെയ്തത്.

കൊലപാതകശ്രമത്തിനും പേരന്റ്‌സ്, സീനിയര്‍ സിറ്റിസണ്‍ ആക്‌ട് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.