കോട്ടയ്ക്കൽ സ്വദേശിനിയുടെ ദുരൂഹ മരണം കൊലപാതകം

മലപ്പുറം: കഴിഞ്ഞ ദിവസം കോട്ടക്കൽ സ്വദേശിനി മർദനമേറ്റു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ദേഹമാസകലം മുറിവേറ്റ ഉമ്മുകുൽസുവിനെ (32) ഇന്നലെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു. ഭർത്താവ് താജുദീനെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

യുവതിയെ മെഡിക്കൽ കോളേജിലാക്കി മരണം സ്ഥിരീകരിച്ചപ്പോൾ താജുദീൻ മുങ്ങുകയായിരുന്നു. പ്രതി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
ബാലുശേരി വീര്യമ്പ്രത്തു സുഹൃത്തിന്റെ വീട്ടിൽ വച്ച് താജുദീൻ ഇവരെ ക്രൂരമായി മർദിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പരപുരുഷ ബന്ധം സംശയിച്ചായിരുന്നു താജുദീൻ യുവതിയെ മർദിച്ചതെന്നും പൊലീസ് പറയുന്നു. പ്രതിക്കായി തിരച്ചിൽ തുടരുന്നു.