16 ലക്ഷം രൂപയുടെ കുഴൽ പണവുമായി ഒരാൾ താനൂർ പോലീസിന്റെ പിടിയിൽ

താനൂർ: കാസിം, കുറുതോടി കൊട്ടുവലക്കാട്, തിരൂരങ്ങാടി  എന്നയാളെയാണ് താനൂർ വെച്ച്   ജില്ലാപോലീസ് മേധാവി സുജിത് ദാസ് ഐ പി  എസിന്റെ നിർദേശപ്രകാരം  താനൂർ  dysp മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തിൽ   താനൂർ  സി ഐ  കെ ജെ  ജിനേഷ് എസ് ഐ മാരായ  ശ്രീജിത്ത്‌, ഹരിദാസ്, എന്നിവരും  Cpo മാരായ സലേഷ്, വിപിൻ, ജിനേഷ്, സുബൈർ, സാജൻ എന്നിവരും ഡാൻസഫ് സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.

ഫോൺ  നമ്പറുകൾ  ഇടക്ക് മാറ്റിയും ഫോൺ  ഓഫ്‌ ആക്കിയും വിദഗ്ദമായി നിരവധി  തവണ  പണം  കോയമ്പത്തൂർ നിന്ന് എത്തിച്ചു  പല  സ്ഥലങ്ങളിൽ വിതരണം  ചെയ്തു  വന്നിരുന്ന കാസിമിനെ  പോലീസ് സംഘം തന്ത്രപൂർവം വലയിലാക്കുകയായിരുന്നു. കോയമ്പത്തൂർ കണ്ണൂർ . എക്സ്പ്രസ്സിൽ  ഇയാൾ  കോയമ്പത്തൂർ നിന്നും   16ലക്ഷം  രൂപ  500, 2000 രൂപ  കെട്ടുകൾ ആയി  ബെൽറ്റ്‌  പോലെ അരയിൽ  കെട്ടിയും ദേഹത്തു ഒളിപ്പിച്ചും ആണ്  പണം  കടത്തിയത്

കോയമ്പത്തൂർ നിന്നും താനൂർ  എത്തിച്ചു വിവിധ  സ്ഥലങ്ങളിൽ   എത്തിച്ചു കൊടുക്കാൻ ആണ്  കാസിം പണം  എത്തിച്ചിരുന്നത്. പ്രതി  മുമ്പും ഇതേ  പോലെ കുഴൽ പണം  ആയി പിടിയിൽ ആയിട്ടുണ്ട്.