Shobika

കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കണം: വര്‍ക്കേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കൗണ്‍സില്‍


മലപ്പുറം :  കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍  തയ്യാറാകണമെന്ന് വര്‍ക്കേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പ്രസിഡന്റ് എ.അഹമ്മദ് അധ്യക്ഷത വഹിച്ചു.  സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.എ.ഐ.ടി.യുസി ജില്ലാ സെക്രട്ടറി സി.എം.എ റസാഖ് സംസാരിച്ചു.സര്‍വീസില്‍ നിന്നും പിരിഞ്ഞ സംഘടനാ നേതാക്കളായ  എ.അഹമ്മദ്,ബി.കെ പ്രദീപ്(എ.ഐ.ബി.ഇ.എ), സുരേഷ്‌കുമാര്‍.പി(വാട്ടര്‍ അതോറിറ്റി), രാധാകൃഷ്ണന്‍.പി(കോ.ഓപ്പറേറ്റീവ് എംപ്ലോയീസ്) എന്നിവരെ  ആദരിച്ചു.സെക്രട്ടറി ടി.പി.സജീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും , ട്രഷറര്‍ ഡോ.നൗഫല്‍ വരവ്‌ചെലവ് കണക്കും അവതരിപ്പിച്ചു.

വര്‍ക്കേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ മലപ്പുറം ജില്ലാ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു
1 st paragraph


പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുക,കെ.എസ്.ഇ.ബി സ്വകാര്യ വത്ക്കരണ ബില്‍ പിന്‍വലിക്കുക, വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്ക് അര്‍ഹമായ പെന്‍ഷന്‍ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, ബാങ്കിങ് മേഖലയെ തകര്‍ക്കുന്ന ബാങ്ക് ലയന നയങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.പി.എം.ആശിഷ്മാസ്റ്റര്‍ സ്വാഗതവും, രാധാകൃഷ്ണന്‍ .പി നന്ദിയും പറഞ്ഞു.

ടി.പി.സജീഷ്
2nd paragraph


ഭാരവാഹികളായി എ.അഹമ്മദ് (പ്രസിഡന്റ് ), ഡോ.നൗഫല്‍,എം.എന്‍.ലെനിന്‍(വൈസ് പ്രസിഡന്റ്മാര്‍)
ടി.പി.സജീഷ്(സെക്രട്ടറി)പി.എം.ആശിഷ്മാസ്റ്റര്‍,പി.രാധാകൃഷ്ണന്‍(ജോ.സെക്രട്ടറിമാര്‍) ശ്രീകുമാര്‍.ടി(ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

എ.അഹമ്മദ്