‘തണലേകാം കരുത്തേകാം’ സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു

മലപ്പുറം: ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണുകള്‍ നല്‍കുന്ന തണലേകാം കരുത്തേകാം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

ചാണ്ടി ഉമ്മന്റെ ‘തണലേകാം കരുത്തേകാം’ മൊബൈല്‍ ഫോണ്‍ ചലഞ്ച് പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു. ചാണ്ടി ഉമ്മന്‍, ആര്യാടന്‍ ഷൗക്കത്ത് സമീപം.

ചടങ്ങില്‍ സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് സംബന്ധിച്ചു. ആയിരത്തിലേറെ മൊബൈല്‍ ഫോണുകളാണ് സംസ്ഥാനത്തുടനീളം ഇതുവരെ വിതരണം ചെയ്തത്. ചടങ്ങില്‍ സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് സംബന്ധിച്ചു.