സമഗ്ര കുടിവെള്ള പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് സി പി ഐ എം പുറത്തൂർ ഈസ്റ്റ് ലോക്കൽ സമ്മേളനം

തിരൂർ: അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പുറത്തൂർ പഞ്ചായത്തിൽ സമഗ്ര കുടിവെള്ള പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് സി പി ഐ എം പുറത്തൂർ ഈസ്റ്റ് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പുറത്തൂർ സീഎച്ച് സി യിൽ രാത്രകാല സ്യൂട്ടിക്ക് ഡോക്ടർമാരെ നിയമിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.

പുറത്തൂർ ഈസ്റ്റ് ലോക്കൽ സമ്മേളനം അഡ്വ പി ഹംസക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

പി സുബ്രഹ്മണ്യൻ നഗറിൽ നടന്ന സമ്മേളനം സി പി ഐ എം ഏരിയാ സെക്രട്ടറി അഡ്വ പി ഹംസ കുട്ടി ഉദ്ഘാടനം ചെയ്തു.
ടി കെ സദാശിവൻ, അനിത കണ്ണത്ത്, പി രാധാകൃഷ്ണൻ എന്നിവരടങ്ങിയ പ്രസിഡീയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി
എ പി സുദേവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ
കൂട്ടായി ബഷീർ, എ ശിവദാസൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കൊടക്കാട് ബഷീ<ർ ,അഡ്വ യു സൈനുദ്ദീൻ, കെ വി സുധാകരൻ, സി ഒ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
പ്രീത പുളിക്കൽ സ്വാഗതവും സിദ്ദീഖ് കടകശ്ശേരി നന്ദിയും പറഞ്ഞു.

പുറത്തൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ പി സുദേവൻ


എ പി സുദേവൻ സെക്രട്ടറിയായി 11 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ലോക്കൽ കമ്മിറ്റിക്ക് കീഴിൽ പുതുതായി ദേശാഭിമാനി വരിക്കാരായ
371 വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ് ഏറ്റുവാങ്ങി.