കനത്ത മഴ: കരിപ്പൂരിൽ​ വീട്​ തകർന്ന്​ രണ്ട്​ കുട്ടികൾ മരിച്ചു



മലപ്പുറം: കരിപ്പൂരിൽ വീട്​ തകർന്ന്​ രണ്ട്​ കുട്ടികൾ മരിച്ചു. റിസാന (എട്ട്​), റിൻസാന (ഏഴ്​ മാസം) എന്നിവരാണ്​ മരിച്ചത്​. മുഹമ്മദ്​ കുട്ടി എന്നയാളുടെ വീടാണ്​ തകർന്നത്​. ഇയാളുടെ പേരക്കുട്ടികളാണ്​ അപകടത്തിൽപ്പെട്ടത്​. കനത്ത മഴയിൽ ചൊവ്വാഴ്ച പുലർച്ച അഞ്ചിനാണ്​​ അപകടം​.

കരിപ്പൂരിലടക്കം മലപ്പുറം ജില്ലയിൽ കനത്ത മഴ തുടരുകയാണ്​. വിമാനത്താവളത്തിൽ രണ്ട്​ വിമാനങ്ങൾ ഇന്നലെ തിരിച്ചുവിട്ടിരുന്നു.

മലയോര മേഖലയിൽ പുഴകൾ കരകവിഞ്ഞൊഴുകി. വീടുകളും കൃഷിയിടങ്ങള​ുമെല്ലാം വെള്ളത്തിനടിയിലായിട്ടുണ്ട്​. പലയിടത്തും ഗതാഗതവും നിലച്ചു.