അരിയുമായെത്തിയ ലോറിയിൽനിന്ന് വിദേശമദ്യം പിടികൂടി: പൊന്നാനി സ്വദേശി അറസ്റ്റിൽ

എടക്കര: തെലങ്കാനയിൽ നിന്ന് നാടുകാണി ചുരം വഴി ജില്ലയിലേക്ക് അരിയുമായി എത്തിയ ലോറിയിൽനിന്ന് പത്ത് ലക്ഷം രൂപയും ഒൻപത് കുപ്പി വിദേശമദ്യവും പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവർ പൊന്നാനി പെരുമ്പടപ്പ് ചെറുവല്ലൂർ കുറുപ്പത്തുവളപ്പിൽ ഹൈദ്രോസുകുട്ടിയെ(49) അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ വഴിക്കടവ് ആനമറി എക്‌സൈസ് ചെക്ക് പോസ്റ്റ് അധികൃതരാണ് കള്ളക്കടത്ത് പിടികൂടിയത്.

തെലങ്കാനയിൽ മാത്രം വില്പന നടത്താനുള്ള അനുമതിയാണ് മദ്യത്തിനുള്ളത്. എക്‌സൈസ് ഇൻസ്‌പെക്ടർ വി.പി. ജയപ്രകാശ്, പ്രിവന്റീവ് ഓഫീസർ കെ.എം. ശിവപ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാഗിഷ്, ജയകൃഷ്ണൻ എന്നിവർ ചേർന്നാണ് കള്ളക്കടത്ത് പിടികൂടിയത്.