കൊണ്ടോട്ടി സ്വദേശിനിയുടെ കൊലപാതകം: ഭർത്താവും രണ്ട് സുഹൃത്തുക്കളും പിടിയിൽ

കോട്ടക്കൽ: ഏകമുൽ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഉമ്മു കുൽസുവിനെ കൊലപ്പെടുത്തി സംഭവത്തിൽ ഭർത്താവും ര ണ്ട് സുഹൃത്തുക്കളും പിടിയിൽ. ഭർത്താവ് എടരിക്കോട് അമ്പലവട്ടം സ്വദേശി കൊയപ്പകോവിലകത്ത് താജുദ്ദീൻ (34), സുഹൃത്തുക്കളും തിരൂർ ഇരിങ്ങാവൂർ സ്വദേശി കമായ ആദിത്യൻ ബിജു (19), ൽ ജോർജ് (19) എന്നിവരാണ് പിടിയിലായത്.

നിരവധി കേസുകളിൽ പ്രതിയായ താജുദ്ദീനെ തിങ്കളാഴ്ച അർധരാത്രിയോടെ കോട്ടക്കൽ എ സ്.എച്ച്.ഒ എം.കെ ഷാജിയും സംഘവുമാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ബാലുശ്ശേരി പോലീസിന് കൈമാറും. കൊലപാതകത്തിൽ താജുദ്ദീനെ സഹായിച്ച സുഹൃത്തുക്കളെ ബാലുശ്ശേരി പോലീസ് ആണ് അറസ്റ്റ് ചെയ്തത് രണ്ടും മൂന്നും പ്രതികളാണിവർ
സംഭവ ദിവസം വൈകീട്ട് മർദ്ദനമേറ്റ് അവശനിലയിലായ ഉമ്മുകുൽസുവിനെ ആശുപത്രിയിൽ എത്തിക്കാൻ ബാലുശ്ശേരിക്ക് സമീപം നന്മണ്ട വീര്യമ്പത്തുള്ള സുഹൃത്തിനെ ഏൽപ്പിച്ച് താജുദ്ദീൻ കടന്നുക ളയുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണ് മരിച്ച നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ എത്തിച്ചത്. താജുദ്ദീൻ ദിവസങ്ങളോളം ഉമ്മുകുൽസുവിനെ ക്രൂരമായി മർദിച്ചിരുന്നു. മർദനം സഹിക്കവയ്യാതെ യുവതി നേര സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അടുത്തിടെയാണ് താജദിന്റെ വീട്ടിലേക്ക് ഇവരെ കൂട്ടിക്കൊണ്ടുവന്നത്.

യുവതിയുടെ ഫോൺ കണ്ടെത്താനായി നാട്ടിലെ വാടക വീട്ടിൽവെച്ചും കാറിൽ വെച്ചും ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ചിരുന്നു. താജുദ്ദീനും കുടുംബവും സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവറാണ് അറസ്റ്റിലായ രണ്ടാംപ്രതി ആദിത്യൻ ബിജു.

ആദിത്യൻ ബിജുവിനെയും ജോയൽ ജോർജിനെയും പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.