കൂട്ടായിലെ സ്കൂൾ ക്ലാസ് മുറിയിൽ കഞ്ചാവ് പൊതി കണ്ടെത്തി

കൂട്ടായി:കൂട്ടായി നോർത്ത് ജി.എം.എൽ.പി.സ്കൂളിൽ (എഴുത്തുമ്മ സ്കൂർ)കഞ്ചാവ് പൊതി കണ്ടെത്തി.പ്ലാസ്റ്റിക് കവറിൽ പേക്ക് ചെയ്ത അര കിലോ തൂക്കം വരുന്ന കഞ്ചാവ് പൊതിയാണ് ക്ലാസ് റൂമിൽ നിന്നും കണ്ടെത്തിയത്.സ്ക്കൂളിൽ പ്രവർത്തിക്കുന്ന ബഡ്‌സ് ക്ലാസ്സ്‌ റൂം
പഞ്ചായത്ത് അധികൃതർ പരിശോധിക്കുന്നതിനിടെയാണ് കഞ്ചാവ് പൊതി അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്.കോവിഡ് മൂലം സ്ക്കൂളുകൾ അടഞ്ഞുകിടക്കുന്ന അവസരം മുതലെടുത്ത് സ്ക്കൂളിന്റെ ജനൽ തുറന്ന് ക്ലാസ് റൂമിൽ കഞ്ചാവ് വെച്ച് ആരും കാണാതെ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന തന്ത്രമാണ് വിതരണക്കാർ ചെയ്തതെന്നാണ് കരുതുന്നത്.കഞ്ചാവ് കണ്ടെത്തിയ സ്ക്കൂളിൽ രാത്രികലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം രൂക്ഷമാണെന്ന് പരിസര വാസികൾ പറയുന്നു.

സ്ക്കൂൾ കോമ്പൗണ്ടിൽ മദ്യകുപ്പികൾ നിരവധി തവണ കണ്ടെത്തിയെങ്കിലും ഇതിനെ ഫലപ്രദമായി നേരിടാൻ പി.ടി.എ കമ്മറ്റിക്കോ നാട്ടുകാർക്കോ സാധിച്ചിരുന്നില്ല.കൂടാതെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനെതിരെ പോലീസിൽ പരാതിപെട്ടിട്ടും വേണ്ടത്ര നടപടി പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല എന്നും ആക്ഷേപമുണ്ട്.
പി.ടി.എ ഭാരവാഹികളും പഞ്ചായത്ത് അധികൃതരും
വിവരമറിയിച്ചതിനെ തുടർന്നെത്തിയ,എക്സൈസ് ഇൻസ്‌പെക്ടർ സജിത മാഡത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ക്ലാസ് റൂമിൽ പരിശോധന നടത്തി കഞ്ചാവ് കസ്റ്റഡിൽ എടുത്തു.