നെടുമുടിക്ക് തിരുന്നാവായയുടെ ആദരാഞ്ജലികൾ


തിരുന്നാവായ: തമ്പി ലൂടെ അഭ്രപാളിയിലെത്തിയ മഹാ നടൻ നെടുമുടി വേണുവിന് തിരുന്നാവായയുടെ ആദരാഞ്ജലികൾ .

നാല് പതിറ്റാണ്ട് മുമ്പ്
അദ്ദേഹത്തിന്റെ ആദ്യ സിനിമയായ തമ്പിന്റെ നിർമ്മാണ സമയത്ത് കൂടെയുണ്ടായിരുന്ന നാട്ടുകാർ ഒത്ത് കൂടിയാണ് അനുശോചന യോഗം സംഘടിപ്പിച്ചത്.സാംസ്കാരിക പരിസ്ഥിതി സംഘടനയായ റീ എക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന അനുശോചന യോഗം ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി ഉദ്ഘാടനം ചെയ്തു.

അഡ്വാ .കെ .കെ .വിനോദ് അധ്യക്ഷനായിരുന്നു.
കായക്കൽ അലി മാസ്റ്റർ, ടി.കെ അലവിക്കുട്ടി. സി. ഖിളർ ,സതീശൻ കളിച്ചാത്ത്, എം.കെ സതീശ് ബാബു, ലത്തീഫ് കുറ്റിപ്പുറം, പി. കുഞ്ഞാപ്പ,
ജി.മണികണ്ഢൻ, ഖാദർ അനന്താവൂർ ,ഷാജി മുളക്കൽ, ഹൈദർബാവ ,
ഇബ്രഹീം തിരുന്നാവായ,
വാഹിദ് പല്ലാർ,

കെ.പി അലവി ,ചിറക്കൽ ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു.