സി എസ് ബി ബാങ്ക് പ്രക്ഷോഭം സമര സഹായസമിതി രൂപീകരിച്ചു

മലപ്പുറം: തൃശൂർ ആസ്ഥാനമായ സി.എസ്.ബി ബാങ്കിൽ മാസങ്ങളായി നടന്നു വരുന്ന പ്രക്ഷോഭം വീണ്ടും ത്രിദിന പണിമുടക്കിലൂടെ ശക്തി പ്രാപിക്കുകയാണ്. ഒക്ടോ:20, 21, 22 തീയതികളിലെ പണിമുടക്കിന്  ഐക്യദാർഢ്യവുമായി 22 ന് കേരളത്തിലെ ഇതര ബാങ്കുകളിലും പണിമുടക്കം നടക്കും.

മലപ്പുറം ജില്ലയിലെ, CSB ബാങ്ക് സമര സഹായസമിതി യോഗം, CPM ഏരിയ സെക്രട്ടരി സ: കെ എം മജ്നു ഉൽഘാടനം ചെയ്യുന്നു.

പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് മലപ്പുറത്ത് ദിലിപ് മുഖർജി ഭവനിൽ ചേർന്ന ട്രെയ്ഡ് യൂണിയൻ – ബഹുജന കൺവെൻഷൻ സി പി എം ഏരിയ സെക്രട്ടറി കെ – മജ്നു ഉൽഘാടനം ചെയ്തു. യോഗത്തിൽ ജില്ലാതല സമര സഹായസമിതിയും രൂപീകരിച്ചു.
ഭാരവാഹികൾ:
എം എൽ എ മാരായ പി ഉബൈദുള്ള, പി നന്ദകുമാർ (രക്ഷാധികാരികൾ)
എ ഐ ടി യു സി ജില്ലാ സെക്രട്ടരി എം എ റസാഖ് (ചെയർമാൻ), സി ഐ ടി യു ജില്ലാ സെക്രട്ടരി വിപി സക്കറിയ (ജന.. കൺവീനർ)
ബാങ്ക് യൂണിയൻ ഐക്യവേദി ജില്ലാ കൺവീനർ എ അഹമ്മദ് (കൺവീനർ):
വിവിധ സംഘടനാ നേതാക്കളടങ്ങിയ 51 അംഗ കമ്മറ്റിയെയും യോഗം തിരഞ്ഞെടുത്തു.
ജി- കണ്ണൻ അധ്യക്ഷത വഹിച്ചു. എ അഹമ്മദ് സ്വാഗതവും, കെ എസ് രമേശ് നന്ദിയും പറഞ്ഞു.