എം.സാന്‍റ് ടാങ്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം പുളിക്കലില്‍ ക്രഷര്‍ യൂണിറ്റ് എം സാന്‍റ് ടാങ്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശി ആനന്ദ് ഷബറിനേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .ആനന്ദിനെ മൂന്ന് ദിവസമായി കാണാനില്ലായിരുന്നു.

രാവിലെ എം സാന്‍റ് നിറക്കാന്‍ വാഹനം എത്തിയപ്പോള്‍ കാല് പുറത്ത് കണ്ടതോടെ കൊണ്ടോട്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വലിയ ടാങ്കില്‍ നിന്ന് എം സാന്‍റ് നീക്കം ചെയ്യല്‍ തുടരുകയാണ്. ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍