സംരക്ഷണ ഭിത്തി തകർന്ന് ആക്രിക്കച്ചവട കട കടലുണ്ടി പുഴയിലേക്ക് പതിച്ചു

മലപ്പുറം: പാണക്കാട്: വേങ്ങര റോഡിൽ എടയ്പാലത്തിന്  സമീപം സംരക്ഷണഭിത്തി തകർന്നു. ആക്രിക്കച്ചവടം നടത്തിയിരുന്ന ഷെഡ്ഡ് കടലുണ്ടി പുഴയിലേക്ക് പതിച്ചു .

പുഴയുടെ തൊട്ടടുത്ത സ്ഥലങ്ങളിൽ വേണ്ടത്ര സുരക്ഷ ഇല്ലാതെയാണ് ഇവിടങ്ങളിൽ ബിൽഡിങ്ങും മറ്റും വരുന്നതെന്ന  പരാതി നിൽക്കെയാണ് ഇന്ന് രാവിലെ ഈ ഷെഡ്ഡും മതിലും പുഴയിലേക്ക് തെന്നിമാറിയത്.