കാറിൽ കഞ്ചാവ്​​ കടത്ത്: ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ


കോ​ഴി​ക്കോ​ട്‌: കാ​റി​ൽ ക​ഞ്ചാ​വ്‌ ക​ട​ത്തി​യ ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ൽ. ന​ല്ല​ളം അ​രീ​ക്കാ​ട്​ ഹ​സ​ന​ബി വി​ല്ല​യി​ൽ ഷം​ജാ​ദ് (25), ഭാ​ര്യ അ​നീ​ഷ (23), ന​ല്ല​ളം അ​രീ​ക്കാ​ട്​ പു​ല്ലാ​നി​പ്പ​റ​മ്പ്​ ബൈ​തു​ൽ ഹാ​ല​യി​ൽ ബി.​എം. അ​ഹ​മ്മ​ദ് നി​ഹാ​ൽ (26) എ​ന്നി​വ​രെ​യാ​ണ്‌ മെ​ഡി. കോ​ള​ജ്‌ പൊ​ലീ​സ്‌ അ​റ​സ്​​റ്റ്​ ചെ​യ്‌​ത​ത്‌. ഇ​വ​രി​ൽ​നി​ന്ന്‌ ര​ണ്ടു കി​ലോ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യി പ​റ​യു​ന്നു.

ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന കാ​ർ ന​ഗ​ര​ത്തി​ൽ പ​ല ഭാ​ഗ​ത്തും അ​പ​ക​ടം വ​രു​ത്തും​വി​ധം വേ​ഗ​ത്തി​ലോ​ടു​ന്ന​ത്​ ട്രാ​ഫി​ക്‌ പൊ​ലീ​സി​​ന്‍റെ​ ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. അ​സി. ക​മീ​ഷ​ണ​ർ പി. ​രാജാവിൻറെ നേതൃ​ത്വ​ത്തി​ലു​ള്ള സം​ഘം വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൈ​കാ​ണി​ച്ചും മ​റ്റും നി​ർ​ത്താ​ൻ ശ്ര​മി​ച്ചി​ട്ടും ഫ​ലി​ച്ചി​ല്ല. സം​ഘ​മാ​യി പി​ന്തു​ട​ർ​ന്ന്​ മെ​ഡി. കോ​ള​ജ്‌ പൊ​ലീ​സ്​ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി. പ​ലേ​ട​ത്തും വാ​ഹ​ന​മി​ടി​ച്ച​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു.

ഇ​വ​ർ കാ​സ​ർ​കോ​ട്​ നി​ന്ന്​ ക​ഞ്ചാ​വ്‌ വാ​ങ്ങി വ​രു​ക​യാ​ണെ​ന്നാ​ണ്‌ പ്രാ​ഥ​മി​ക നി​ഗ​മ​നം. ചോ​ദ്യം​ചെ​യ്യ​ലി​നോ​ട്‌ കാ​ര്യ​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​ന്‌ ശേ​ഷം വ്യാ​ഴാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. മെ​ഡി. കോ​ള​ജ്‌ സി.​ഐ ബെ​ന്നി ലാ​ലു, എ​സ്‌.​ഐ​മാ​രാ​യ ര​മേ​ഷ്‌ കു​മാ​ർ, കെ. ​ജ്യോ​തി, രാം​ദാ​സ്‌, പൊ​ലീ​സു​കാ​രാ​യ ലാ​ലി​ജ്‌, ജം​ഷീ​ന, അ​രു​ൺ, ര​തീ​ഷ്‌, രാ​ഹു​ൽ, അ​നൂ​പ്‌ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്‌ പ്ര​തി​ക​ളെ അ​റ​സ്​​റ്റ്‌ ചെ​യ്‌​ത​ത്‌.