പാലത്തിൽ കുടുങ്ങിയ വൻമരങ്ങൾ എസ്.ഡി.പി.ഐ പ്രവർത്തകർ നീക്കം ചെയ്തു
.
പരപ്പനങ്ങാടി: കനത്ത കാലവർഷത്തെ തുടർന്ന് ചുഴ ലി പാലത്തിൽ കുടുങ്ങിയ വൻമരങ്ങൾ എസ്.ഡി.പി.ഐ വളണ്ടിയർമാർ നീക്കം ചെയ്തു.

മരങ്ങൾ കുടുങ്ങി പാലത്തിന് തന്നെ ഭീഷണി ഉയർത്തി കുടുങ്ങി നിന്നത്.നാട്ടുകാരും, ജനപ്രതിനിധികളും ഇറിഗേഷൻ വകുപ്പിന് പരാതിപെട്ടിരുന്നു.

ഇതിനെ തുടർന്ന് മേജർഇറിഗേഷൻ അസി: എഞ്ചിനീയർ അഹമ്മദലി എസ്.ഡി.പി ഐ ഭാരവാഹികളെ ബന്ധപ്പെടുകയായിരുന്നു.
ഓവർസിയർ സുധീഷിൻ്റ സാന്നിദ്ധ്യത്തിൽ എസ്.ഡി.പി ഐ നേതാക്കളായ ഹമീദ് പരപ്പനങ്ങാടി, കളത്തിങ്ങൽ അബ്ദു സലാം, തറയിലൊടി വാസു, എന്നിവരുടെ നേതൃത്വത്തിൽ പുഴയിലെ മരങ്ങൾ നീക്കം ചെയ്തു.

വളണ്ടിയർമാരായ ആഷിഖ് ബാവ ,ഷരീഫ്, മാമുക്കോയ, ഷിഹാബ്, ശംസു, ഇർഷാദ്, അഷ്റഫ് ,ഫാസി, ഉമ്മർ, സഫാൻ, സൈതലവി നേതൃത്വം നൽകി.

കാലവർഷം കനക്കുന്നതോടെ എല്ലാവർഷവും ഇവിടെങ്ങളിൽ മരങ്ങൾ പുഴയിൽ പാലത്തിന് തടസ്സമാവാറുണ്ട് എല്ലാ തവണം എസ്.ഡി.പി.ഐ വളണ്ടിയർമാരുടെ സഹായം വിലപ്പെട്ടതാണന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.