കോവിഡ് 19: ജില്ലയില്‍ 593 പേര്‍ക്ക് വൈറസ്ബാധ, 750 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.96 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 579 പേര്
ഉറവിടമറിയാതെ 11 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 7,168 പേര്
ആകെ നിരീക്ഷണത്തിലുള്ളത് 30,693 പേര്
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഒക്ടോബര്‍ 15) 593 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 6.96 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 579 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ട്. 750 പേരാണ് വെള്ളിയാഴ്ച കോവിഡ് മുക്തരായത്. ഇതോടെ ജില്ലയിലെ രോഗമുക്തരുടെ എണ്ണം 5,51,296 ആയി.
30,693 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,168 പേര് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 622 പേരാണ് കഴിയുന്നത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 34 പേരും 50 പേര് കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.
അര്‍ഹരായവര്‍ക്കെല്ലാം വാക്സിന്
ജില്ലയില്‍ 18 വയസ് പൂര്‍ത്തിയായ എല്ലാവര്ക്കും വാക്സിന് ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായി മൂന്ന് മാസം കഴിയാത്തവര്‍, ആരോഗ്യ കാരണങ്ങളാല്‍ തത്കാലം വാക്സിന് എടുക്കാന്‍ സാധിക്കാത്തവര്‍, നിലവില്‍ സ്ഥലത്തില്ലാത്തവര്‍ എന്നിവര്‍ക്കൊഴികെ അര്‍ഹരായ എല്ലാവരുടെയും വാക്സിനേഷന് പൂര്‍ത്തിയാക്കി വരികയാണ്. ജില്ലയില്‍ ഇതുവരെ 38,53,405 ഡോസ് കോവിഡ് വാക്സിനാണ് വിതരണം ചെയ്തത്. ഇതില്‍ 28,53,531 പേര്‍ക്ക് ഒന്നാം ഡോസും 9,99,874 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുമാണ് നല്‍കിയത്.
ഇനിയും വാക്സിന് ലഭിക്കാന്‍ ബാക്കി ഉള്ളവര്‍ അതത് ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഒക്ടോബര്‍ 15) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 05
ആലങ്കോട് 22
ആലിപ്പറമ്പ് 03
അമരമ്പലം 04
ആനക്കയം 07
അങ്ങാടിപ്പുറം 07
അരീക്കോട് 14
ആതവനാട് 06
ഊരകം 05
ചാലിയാര്‍ 01
ചീക്കോട് 04
ചേലേമ്പ്ര 03
ചെറിയമുണ്ടം 01
ചെറുകാവ് 09
ചോക്കാട് 09
ചുങ്കത്തറ 04
എടക്കര 11
എടപ്പറ്റ 03
എടപ്പാള്‍ 07
എടരിക്കോട് 04
എടവണ്ണ 07
എടയൂര്‍ 01
ഏലംകുളം 02
ഇരിമ്പിളിയം 05
കാലടി 01
കാളികാവ് 13
കല്പകഞ്ചേരി 05
കണ്ണമംഗലം 10
കരുളായി 03
കരുവാരക്കുണ്ട് 07
കാവനൂര്‍ 05
കീഴാറ്റൂര്‍ 28
കീഴുപറമ്പ 09
കോഡൂര്‍ 03
കൊണ്ടോട്ടി 13
കൂട്ടിലങ്ങാടി 02
കോട്ടക്കല്‍ 02
കുറുവ 01
കുറ്റിപ്പുറം 09
കുഴിമണ്ണ 01
മക്കരപ്പറമ്പ് 01
മലപ്പുറം 12
മമ്പാട് 06
മംഗലം 03
മഞ്ചേരി 35
മങ്കട 06
മാറാക്കര 02
മാറഞ്ചേരി 05
മേലാറ്റൂര്‍ 02
മൂന്നിയൂര്‍ 08
മൂര്‍ക്കനാട് 02
മൂത്തേടം 02
മൊറയൂര്‍ 05
മുതുവല്ലൂര്‍ 11
നന്നമ്പ്ര 04
നന്നംമുക്ക് 04
നിലമ്പൂര്‍ 03
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍ 03
പള്ളിക്കല്‍ 14
പാണ്ടിക്കാട് 02
പരപ്പനങ്ങാടി 01
പറപ്പൂര് 03
പെരിന്തല്‍മണ്ണ 14
പെരുമ്പടപ്പ് 03
പെരുവള്ളൂര്‍ 03
പൊന്മള 03
പൊന്മുണ്ടം 02
പൊന്നാനി 06
പൂക്കോട്ടൂര്‍ 03
പോരൂര്‍ 01
പോത്തുകല്ല് 07
പുലാമന്തോള്‍ 02
പുളിക്കല്‍ 11
പുല്‍പ്പറ്റ 06
പുറത്തൂര്‍ 02
താനാളൂര്‍ 01
താനൂര്‍ 04
തലക്കാട് 03
തവനൂര്‍ 06
താഴേക്കോട് 01
തേഞ്ഞിപ്പലം 06
തെന്നല 03
തിരുന്നാവായ 09
തിരുവാലി 05
തൃക്കലങ്ങോട് 14
തൃപ്രങ്ങോട് 03
തുവ്വൂര്‍ 05
തിരൂര്‍ 02
തിരൂരങ്ങാടി 03
ഊര്‍ങ്ങാട്ടിരി 07
വളാഞ്ചേരി 04
വളവന്നൂര്‍ 02
വള്ളിക്കുന്ന് 08
വട്ടംകുളം 11
വാഴക്കാട് 06
വാഴയൂര്‍ 07
വെളിയങ്കോട് 04
വേങ്ങര 06
വെട്ടത്തൂര്‍ 01
വെട്ടം 05
വണ്ടൂര്‍ 13