Main Banner

ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു


പൊന്നാനി: മത്സ്യ ബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞ് നാല് പേരെ കാണാതായി.ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. മുക്കാടി സ്വദേശികളായ ഇബ്രാഹിം, ബീരാന്‍ മമ്മാലി, ഹംസക്കുട്ടി എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ ഹസക്കുട്ടി യെയാണ് രക്ഷപ്പെടുത്തിയത്. പൊന്നാനി തീരത്തുനിന്ന് കഴിഞ്ഞ ദിവസം രാത്രി മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്.

1 st paragraph

ബിരാന്‍റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പ്പെട്ട ഫൈബര്‍ വള്ളം. ഹംസ കുട്ടി പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.  പൊന്നാനി മത്സ്യ ബന്ധന തുറമുഖത്തുനിന്നും മത്സ്യബന്ധനത്തിന് പോയ ڔ റഫ്ഖാന എന്ന പേരിലുളള ഫൈബര്‍ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

2nd paragraph