Fincat

ഇന്ധനവില ഇന്നും കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റ‍ർ പെട്രോളിന് 107 രൂപ 41 പൈസയും ഡീസലിന് 100 രൂപ 96 പൈസയുമായി.

1 st paragraph

2nd paragraph

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.45 രൂപയും ഡീസലിന് 99.04 രൂപയുമായി. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 105.57 രൂപയും ഡീസൽ വില 99.26 രൂപയുമായി ഉയർന്നു.

ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. 20 ദിവസം കൊണ്ട് സംസ്ഥാനത്ത് ഡീസലിന് 5.50 രൂപയും പെട്രോളിന് 3.72 രൂപയുമാണ് വർദ്ധിച്ചത്.