Fincat

കനത്ത മഴയിൽ പി സി ജോർ‌ജിന്റെ വീടും മുങ്ങി

പാല: കനത്ത മഴയിൽ പി സി ജോർജിന്റെ വീടും മുങ്ങി. അരയ്ക്കൊപ്പം വെള്ളത്തിൽ നിന്ന് കാര്യങ്ങൾ വിശദീകരിക്കുന്ന മകൻ ഷോൺ ജോ‌ർജിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് പൂഞ്ഞാർ മുൻ എം എൽ എയുടെ വീട്ടിലും വെള്ളം കയറിയ വിവരം അറിയുന്നത്. തന്റെ ജീവിതത്തിൽ ഇന്നുവരെ ഇത്രയും ഭീകരമായ വെള്ളപ്പൊക്കം ഈരാറ്റുപ്പേട്ടയിൽ കണ്ടിട്ടില്ലെന്നും ഇന്നേവരെ തന്റെ വീട്ടിൽ വെള്ളം കയറുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നും പി സി ജോർജ് മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.

1 st paragraph

ഈരാറ്റുപേട്ടയിൽ നിന്ന് ഇപ്പോൾ വെള്ളം ഇറങ്ങുന്നുണ്ടെന്നും എന്നാൽ ഈ വെള്ളം ചെന്ന് ചേരുന്നത് പന്തളം, ചെങ്ങന്നൂർ, റാന്നി, കോന്നി, പാലാ, കോട്ടയം എന്നീ മേഖലകളിലാണെന്നും അതിനാൽ തന്നെ ഇവിടെയുള്ള ജനങ്ങൾ വളരെയേറെ ശ്രദ്ധിക്കണമെന്നും പി സി ജോ‌ർജ് മുന്നറിയിപ്പ് നൽകി.

കോട്ടയത്തെ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ അടക്കമുള്ള ദുന്തമുണ്ടായിട്ടുണ്ടെന്നും എന്നാൽ ഇവിടെയൊന്നും പൊലീസിനോ രക്ഷാപ്രവർത്തകർക്കോ ചെന്നെത്താൻ സാധിക്കാത്തതിനാൽ ജനങ്ങൾ തന്നെയാണ് ഇവിടെയെല്ലാം രക്ഷാപ്രവർത്തനത്തിന് മുന്നിട്ട് ഇറങ്ങിയതെന്നും പി സി ജോർജ് പറഞ്ഞു.

2nd paragraph