Fincat

കർഷക പ്രക്ഷോഭത്തിന് എസ്ഡിപിഐ യുടെ ഐക്യദാർഢ്യം പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

താനൂർ : കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി താനൂർ മണ്ഡലത്തിൽ പഞ്ചായത്ത്തലങ്ങളിൽ താനൂർ വാഴക്കതെരു, ഒഴൂർ, പുത്തൻതെരു, വൈലത്തൂർ, ഇരിങ്ങാവൂർ, മാങ്ങാട്, ആലിൻചുവട് എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

1 st paragraph

യുപിയിലെ ലഖിംപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു നേരെ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറ്റി ഒന്‍പതുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ കോലം കത്തിക്കലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പരിപാടി സംഘടിപ്പിച്ചത്.

2nd paragraph
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് താനൂരിൽ എസ് ഡി പി ഐ പ്രവർത്തകർ പ്രധാന മന്ദ്രിയുടെ കോലം കത്തിക്കുന്നു.


എസ് ഡി പി ഐ താനൂർ മുനിസിപ്പൽ പ്രസിഡന്റ് എൻ പി അഷ്‌റഫ്‌.സെക്രട്ടറി ടി പി റാഫി,പഞ്ചായത്ത് ഭാരവാഹികളായ സലാം വൈലത്തൂർ, റിയാസ് കുറ്റിപ്പാല, ശിഹാബ് ഇരിങ്ങാവൂർ, സുലൈമാൻ പത്തമ്പാട്, കുഞ്ഞലവി, കുഞ്ഞിപോക്കർ, അൻവർ മൂലക്കൽ, ഷാജി വിശാറത്ത്, ശിഹാബ് ഓണക്കാട് എന്നിവർ നേതൃത്വം നൽകി.