പൊന്നാനി തിരൂർ താലൂക്കുകളിലെ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.


മലപ്പുറം: ഭാരത പുഴയിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു. പൊന്നാനി തിരൂർ താലൂക്കുകളിലെ പുഴയുടെ തീരത്തുള്ളവർ   ജാഗ്രത പാലിക്കണം.
പൊന്നാനി താലൂക്കിലെ നന്നംമുക്ക് ,പെരുമ്പടപ്പ് വില്ലേജുകളിലെ രണ്ട് കുടുംബങ്ങളെ  ബന്ധുവീടുകളിലേക്ക് മാറ്റി .

മാറഞ്ചേരി വില്ലേജീലെ ഒരു വീടിന് ഭാഗികമായ നാശം സംഭവിച്ചു. മാറഞ്ചേരി വില്ലേജിൽ തുറുവാണം ദ്വീപിലേക്ക് ചങ്ങാടം സർവീസ് ആരംഭിച്ചു. വട്ടംകുളം വില്ലേജിലെ വെള്ളക്കെട്ട് വില്ലേജ് ഓഫീസർ ജെ .സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു.