ഇരുട്ടടി തുടരുന്നു; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 108 രൂപ 11 പൈസയും, ഡീസലിന് 101 രൂപ 70 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 106.07 രൂപയും, ഡീസലിന് 99.78 രൂപയുമായി.