പൊന്നാനിയിൽ ബോട്ട് മറിഞ്ഞു കാണാതായവർക്ക് വേണ്ടി തെരച്ചിൽ പുനരാംരഭിച്ചു.

ഭാരതപ്പുഴയിൽ ചാടിയ ആൾക്കും തിരച്ചിൽ നടക്കുന്നു

പൊന്നാനി: താലൂക്കിൽ കടലിൽ ബോട്ട് മറിഞ്ഞ് കാണാതായ 3 പേർക്കു വേണ്ടിയുള്ള തെരച്ചിൽ നേവിയും കോസ്റ്റ് ഗാർഡും ചേർന്ന് കൊച്ചി കോസ്റ്റ് ഗാർഡ് ഷിപ്പിൽ തിരച്ചിൽ ആരംഭിച്ചിട്ടുള്ളതായി കൊച്ചി കോസ്റ്റ് ഗാർഡ് ഓഫീസിൽ നിന്ന് അറിയിച്ചു


ഫിഷറീസ് ബോട്ടും തിരച്ചിൽ നടത്തുന്നതായി ഫിഷറീസ് അറിയിച്ചു . രാവിലെ ഹെലികോപ്റ്റർ തെരച്ചിൽ ആരംഭിക്കും. ഹെലികോപ്റ്റർ പറത്താൻ അനുകൂലമല്ലാത്ത കാലാവസ്ഥയും വിസിബിലിറ്റി പ്രോബ്ലവുമാണ് ഹെലികോപ്റ്റർ സേവനം വൈകാൻ കാരണം. മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്റ്റർ അറിയിച്ചു. വിവരമറിഞ്ഞ ഉടൻ തന്നെ സാധ്യമായ രക്ഷാപ്രവർത്തനങ്ങൾ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.

പൊന്നാനി താലൂക്കിൽ മിനിപമ്പയിൽ വെള്ളത്തിൽ ചാടിയ ആൾക്ക് വേണ്ടി പൊന്നാനി ഫയർഫോഴ്സ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.