Fincat

വ്യവസായ സംരംഭകത്വ സെമിനാര്‍ നടത്തി


മലപ്പുറം : മലപ്പുറം നഗരസഭ രണ്ടാം വാര്‍ഡിലെ അഭ്യസ്ത വിദ്യരായ യുവതി യുവാക്കള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനെ സംബന്ധിച്ച് അറിവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി വ്യവസായ സംരംഭകത്വ സെമിനാര്‍ നടത്തി. സായം പ്രഭാ ഹോമില്‍ നടന്ന സെമിനാറില്‍ വാര്‍ഡ് കൗണ്‍സിലര്‍ പാറച്ചോടന്‍ ആമിന അഷ്‌റഫ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.

മലപ്പുറം നഗരസഭ രണ്ടാം വാര്‍ഡില്‍ നടന്ന വ്യവസായ സംരംഭകത്വ സെമിനാര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു
1 st paragraph

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. കെ അബ്ദുല്‍ ഹക്കീം, ഇന്റസ്ട്രിയല്‍  എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആര്‍ ശ്രീരാജ് , അഷ്‌റഫ് പാറച്ചോടന്‍, പി. എം ജാഫര്‍, രവി വി പി, യാഷിക് എ, പി എ ഷെരീഫ് പ്രസംഗിച്ചു.