മന്ത്രിയുടെ വാഹനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു
തിരൂര്‍: തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പൈലറ്റ് വാഹനം ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
തിരൂര്‍ – ചമ്രവട്ടം ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം രാവിലെ 8.15 ഓടെ പെരുന്തല്ലൂരില്‍ വച്ചാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അവസരോചിതമായി പ്രവര്‍ത്തിച്ച കൊണ്ടോട്ടി ട്രാഫിക് വിഭാഗത്തിലെ സിവില്‍ പൊലീസ് ഓഫീസര്‍ കുറുപ്പത്ത് റിയാസിനെ മന്ത്രി ആദരിച്ചു.