കടലിൽ നിന്നും കണ്ടെത്തിയ മൃതദേഹം പൊന്നാനി സ്വദേശിയുടെതല്ലെന് ബന്ധുക്കൾ


പൊന്നാനി: .പാലപ്പെട്ടി കടലിൽ നിന്നും ഇന്ന് വൈകീട്ടോടെ കണ്ടെത്തിയ മൃതദേഹം പൊന്നാനി സ്വദേശിയുടെതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടില്ല.


ദിവസങ്ങൾക്ക് മുമ്പാണ് കടലിൽ മത്സ്യബന്ധനത്തിനിടെ പൊന്നാനി സ്വദേശികളുടെ വള്ളം അപകടത്തിൽ പെട്ട് മൂന്ന് പേരെ കാണാതായിരുന്നത്. ഏറെ തിരച്ചിൽ നടത്തിയിട്ടും ഇതുവരെ കണ്ടെത്തിയിട്ടില്ല.
അതിനിടെയാണ് ഇന്ന് വൈകീട്ട് കടലിൽ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം കണ്ടെത്തി കരയിലെത്തിച്ച് മൂന്ന് പേരുടെയും ബന്ധുക്കളെ വിളിച്ച് വരുത്തി തിരിച്ചറിയാൻ ശ്രമം നടത്തിയെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞില്ല.


തങ്ങളുടെതല്ലെന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്. കേരളത്തിന്റെ കടലിൽ ഒരാഴ്ചക്കുള്ളിൽ 7 പേരെ കാണാതായിട്ടുണ്ട്. ഇവരിൽ ഒരാളുടെ മൃതദേഹം രാവിലെ കിട്ടിയിരുന്നു.


പൊന്നാനി, ആലപ്പുഴ, കണ്ണൂർ, ബേപ്പൂർ എന്നിവിടങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്.
വിശദ പരിശോധനക്കായി മൃതദേഹം പൊന്നാനി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്