കോവിഡ് 19: ജില്ലയില്‍ 356 പേര്‍ക്ക് രോഗം, 790 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.52 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 347 പേര്‍
ഉറവിടമറിയാതെ ഏഴ് പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 5,988 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 26,709 പേര്‍

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 18) 356 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 5.52 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയ ഈ ദിവസം 347 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഏഴ് പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  

790 പേര്‍ തിങ്കളാഴ്ച കോവിഡ് മുക്തരായതോടെ ജില്ലയിലെ രോഗമുക്തരുടെ എണ്ണം 5,53,670 ആയി. 26,709 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 5,988 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 595 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 20 പേരും 39 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.

ജില്ലയില്‍ 38,75,898 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തു

ജില്ലയില്‍ 38,75,898 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 28,61,561 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 10,14,337 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളുമാണ് നല്‍കിയിരിക്കുന്നത്.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ഒക്ടോബര്‍ 18) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 02
ആലങ്കോട് 01
ആലിപ്പറമ്പ് 01
അമരമ്പലം 01
ആനക്കയം 05
അരീക്കോട് 03
ആതവനാട് 01
ഊരകം 01
ചാലിയാര്‍ 03
ചീക്കോട് 07
ചേലേമ്പ്ര 04
ചെറുകാവ് 02
ചോക്കാട് 01
ചുങ്കത്തറ 02
എടക്കര 07
എടപ്പാള്‍ 03
എടവണ്ണ 04
എടയൂര്‍ 02
ഏലംകുളം 05
ഇരിമ്പിളിയം 08
കാലടി 03
കാളികാവ് 01
കല്‍പകഞ്ചേരി 02
കണ്ണമംഗലം 02
കരുളായി 02
കരുവാരക്കുണ്ട് 03
കാവനൂര്‍ 02
കീഴാറ്റൂര്‍ 01
കീഴുപറമ്പ 01കൊണ്ടോട്ടി 09
കൂട്ടിലങ്ങാടി 02
കോട്ടക്കല്‍ 01
കുറുവ 01
കുറ്റിപ്പുറം 02
കുഴിമണ്ണ 04
മക്കരപ്പറമ്പ 02
മലപ്പുറം 12
മമ്പാട് 02
മംഗലം 03
മഞ്ചേരി 26
മങ്കട 03
മാറാക്കര 08
മാറഞ്ചേരി 04
മേലാറ്റൂര്‍ 01
മൂന്നിയൂര്‍ 03
മൂര്‍ക്കനാട് 05
മൂത്തേടം 02
മൊറയൂര്‍ 02
മുതുവല്ലൂര്‍ 01
നന്നംമുക്ക് 04
നിലമ്പൂര്‍ 07
നിറമരുതൂര്‍ 02
ഒതുക്കുങ്ങല്‍ 04
ഒഴൂര്‍ 02
പള്ളിക്കല്‍ 01
പാണ്ടിക്കാട് 07
പരപ്പനങ്ങാടി 02
പറപ്പൂര്‍ 02
പെരിന്തല്‍മണ്ണ 14
പെരുമ്പടപ്പ് 05
പെരുവള്ളൂര്‍ 02
പൊന്മള 01
പൊന്നാനി 11
പോരൂര്‍ 01
പുലാമന്തോള്‍ 07
പുളിക്കല്‍ 03
പുല്‍പ്പറ്റ 03
പുറത്തൂര്‍ 02
പുഴക്കാട്ടിരി 02
തവനൂര്‍ 05
തേഞ്ഞിപ്പലം 14
തൃപ്രങ്ങോട് 02
തുവ്വൂര്‍ 03
തിരൂര്‍ 05
തിരൂരങ്ങാടി 06
ഊര്‍ങ്ങാട്ടിരി 03
വളാഞ്ചേരി 05
വളവന്നൂര്‍ 02
വള്ളിക്കുന്ന് 06
വട്ടംകുളം 04
വാഴക്കാട് 10
വാഴയൂര്‍ 01
വഴിക്കടവ് 01
വെളിയങ്കോട് 01
വെട്ടത്തൂര്‍ 01
വേങ്ങര 05
വെട്ടം 06
വണ്ടൂര്‍ 10