വിദ്യാർത്ഥികൾ രാജ് ഭവനിലേക്ക്; കാംപസ് ഫ്രണ്ട് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

താനൂർ: ഹഥ്‌റാസ് കലാപ ആരോപണ കേസിൽ ഉൾപ്പെടുത്തി ജയിലിലടച്ച കാംപസ് ഫ്രണ്ട് നേതാക്കളായ റൗഫ് ഷരീഫ്, മസൂദ് ഖാൻ, അത്തീഖ് എന്നിവരുടെ അന്യായ തടവ് ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിൽ ഒക്ടോബർ 23 ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായി താനൂരിൽ വിദ്യാർത്ഥിറാലിയും ഐക്യദാർഢ്യ സംഗമവും സംഘടിപ്പിച്ചു.

കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം ടി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂർ അധ്യക്ഷത വഹിച്ചു.

പരപ്പനങ്ങാടി റോഡിൽ നിന്ന് ആരംഭിച്ച വിദ്യാർത്ഥിറാലി നഗരം ചുറ്റി താനൂർ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു,എസ് ഐ ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് ബാസിത് താനൂർ,
എസ്.ഡി.പി.ഐ താനൂർ മണ്ഡലം പ്രസിഡന്റ് സദഖതുള്ള, നാഷണൽ വിമൺസ് ഫ്രണ്ട് താനൂർ ഡിവിഷൻ പ്രസിഡന്റ് അസ്മ ഉസ്മാൻ എന്നിവർ പരിപാടിക്ക് ഐക്യദാർഢ്യം അറിയിച്ച് സംസാരിച്ചു.

താനൂർ എരിയാ പ്രസിഡന്റ് സാദിഖ് പനായത്തിൽ സ്വാഗതം ആശംസിച്ച പരുപാടിക്ക് കാംപസ് ഫ്രണ്ട് മംഗലം ഏരിയ പ്രസിഡന്റ് സമീഹ് മംഗലം നന്ദി പറഞ്ഞു. കാംപസ് ജില്ലാ കമ്മിറ്റി അംഗം ഫവാസ് ഓഴൂർ, ജില്ലാ കൗൺസിൽ അംഗങ്ങളായ അബ്ദു റഹീം, ഉദൈഫ് തുടങ്ങിയവർ നേതൃത്വo നൽകി.