Fincat

കെ എം ബിയുടെ ഓർമകൾക്കിനി ആതുരസേവനത്തിന്റെ കയ്യൊപ്പ്

കെ എം ബഷീർ ഫൗണ്ടേഷൻ ആരംഭിച്ചു

1 st paragraph

തിരൂർ: വാഹനാപകടത്തിൽ കൊല്ലപ്പെട്ട യുവ മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ സ്മരണക്കായി സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് കെ എം ബഷീർ ഫൗണ്ടേഷൻ ആരംഭിച്ചു. ജീവകാരുണ്യ- ആതുര ശുശ്രൂഷാ മേഖലയിലെ സേവനങ്ങളും സാംസ്കാരിക സാമൂഹിക വിഷയങ്ങളിൽ സക്രിയമായ ഇടപെടലുമാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. ജാതി – മത ഭേദമന്യേ അശരണർക്ക് ആശ്വസമാകാനും പാവങ്ങളുടെ കണ്ണീരൊപ്പാനും ഫൗണ്ടേഷന് കീഴിൽ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും.

2nd paragraph


ഫൗണ്ടേഷൻ പ്രഖ്യാപനവും ലോഗോ പ്രകാശനവും തിരൂർ ഖലീസ് കോൺഫറൻസ് ഹാളിൽ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ മലേഷ്യ നിർവഹിച്ചു. തിരൂർ ജില്ലാ ആശുപത്രിയിലേക്കുള്ള വീൽചെയർ വിതരണോദ്ഘാടനം ജില്ലാ ആശുപത്രി കോവിഡ് ഇൻചാർജ് ഡോ. ജമാൽ നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ബുഖാരി ചെറിയമുണ്ടം പദ്ധതി വിശദീകരിച്ചു. ജനറൽ കൺവീനർ ഡോ. മുഹമ്മദ് സലീം, കെ എം ബഷീറിന്റെ സഹോദരൻ അബ്ദുർറഹ്മാൻ ഹാജി, താജുദ്ദീൻ, ഇബ്‌റാഹീം ഹാജി, സത്താർ വാണിയന്നൂർ, നജ്മുദ്ധീൻ എം, ഹാരിസ്, സുബൈർ വാണിയന്നൂർ എന്നിവർ സംസാരിച്ചു.