കരിപ്പൂരിൽ ചപ്പാത്തി കല്ലിൽ സ്വർണ്ണം കടത്താൻ ശ്രമം
കരിപ്പൂർ: ജിദ്ദയിൽ നിന്നും വന്ന സ്പൈസ്ജെറ്റ് വിമാനത്തിൽ എസ്ജി 9711 ൽ യാത്ര ചെയ്ത യാത്രക്കാരിൽ നിന്ന് 796 ഗ്രാം 24 കെ സ്വർണം (39 ലക്ഷം രൂപ) കോഴിക്കോട് എഐയു ബാച്ച് സി പിടിച്ചെടുത്തു . മലപ്പുറം സ്വദേശി സമീജ് (29) ൽ നിന്നാണ് ചപ്പാത്തി പരത്താൻ ഉയോഗിക്കുന്ന മെഷീനിൽ നിന്നും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.

കിരൺ ടി എ, ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകി വിജയ ടി എൻ പ്രേം പ്രകാശ് മീണ പ്രണയി കുമാർ
ഇൻസ്പെക്ടർമാരായ നവീൻ കുമാർ ശിവകുമാർ വി കെ ആഷു സോറൻ ദുഷ്യന്ത് കുമാർ ബാദൽ ഗഫൂർ ഹെഡ് ഹവിൽദാർ മധുസൂദനൻ നായർ മനോഹരൻ പി തുടങ്ങിയവരും ഉണ്ടായിരുന്നു.