ചരക്ക് ലോറിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

നിലമ്പൂർ: കെഎൻജി പാതയിൽ വടപുറത്ത് ചരക്കു ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു. പാട്ടക്കരിമ്പ് കവളമുക്കട്ട കിണാറ്റിൽ മൊയ്തീൻ (64) ആണ് മരിച്ചത്.

വടപുറം രാവിലെ 9.30ന് സ്വകാര്യ ആശുപത്രിക്ക് സമീപം ആണ് അപകടം. സിമൻ്റ് ലോഡ് കയറ്റിയ ലോറിയും സ്കൂട്ടറും മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്നു. ഫോൺ വിളി വന്നപ്പോൾ മൊയ്തീൻ സ്കൂട്ടർ നിർത്തി. പിന്നിൽ നിന്ന് മുന്നോട്ടു പോയ ലോറി സ്കൂട്ടറിൽ കൊളുത്തി വലിച്ചു. ദേഹത്തിലൂടെ ലോറി കയറിയിറങ്ങി.