കരിപ്പൂരിൽ സോക്സില്‍ കടത്തുകയായിരുന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി


കരിപ്പൂർ: കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ യാത്രക്കാരനില്‍ നിന്നും 1.3 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. മസ്‌കറ്റില്‍ നിന്നും എത്തിയ കോഴിക്കോട് തലയാട് സ്വദേശി ഷമീർ പി എ, മസ്കറ്റിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് IX 350 ൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് സോക്സിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ സ്വര്‍ണം പിടികൂടിയത്. വിപണിയിൽ 53 ലക്ഷം രൂപ വിലവരും.

എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ഡിസി കിരണ്‍ ടി എ, സബീഷ് സിപി, സന്തോഷ് ജോണ്‍, ഉമാദേവി, റഹീസ് എന്‍, പ്രിയ കെകെ, അര്‍ജുന്‍ കൃഷ്ണ, ചേതന്‍ ഗുപ്ത,പോരുഷ് റോയല്‍, വിരേന്ദ്ര പ്രതാപ് ചൗതരി, ദിനേശ് മിദ്ര, ജമാലുദ്ദീന്‍ എസ്, വിശ്വരാജ് എ , എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.