Fincat

ഷോപ്പ് കുത്തി തുറന്ന് മൂന്ന് ലക്ഷത്തോളം രൂപയുടെ മൊബൈല്‍ കവര്‍ന്നു

കവര്‍ച്ചയുടെ മുഴുവൻദൃശ്യങ്ങളും സിസികേമറയില്‍:അന്യേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

1 st paragraph

ചങ്ങരംകുളം: വളയംകുളത്ത് മൊബൈല്‍ഷോപ്പ് കുത്തി തുറന്ന് മൂന്ന് ലക്ഷത്തോളം രൂപയുടെ മൊബൈല്‍ കവര്‍ന്നു.വളയംകുളം കോക്കൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന എറവക്കാട് സ്വദേശി ഷെമീലിന്റെ ഉടമസ്ഥതയിലുള്ള ആയിഷ മൊബൈല്‍സിലാണ് കവര്‍ച്ച നടന്നത്.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.പത്തോളം പുതിയ മൊബൈലുകളും റിപ്പയറിങിന് വന്ന മൊബൈലുകളും സെക്കന്റ് മൊബൈലുകളുമാണ് നഷ്ടപ്പെട്ടത്.പുലര്‍ച്ചെ രണ്ടരയോടെ ബൈക്കിലെത്തിയ യുവാക്കള്‍ ഷട്ടര്‍ പൊളിച്ച് അകത്ത് കടന്ന് കവര്‍ച്ച നടത്തി രക്ഷപ്പെടുന്ന മുഴുവന്‍ ദൃശ്യങ്ങളും സിസി കേമറയില്‍ പതിഞ്ഞിട്ടുണ്ട്.

2nd paragraph

ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ആന്റോ ഫ്രാന്‍സിസ്,വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്യേഷണം ആരംഭിച്ചിട്ടുണ്ട്.മലപ്പുറത്ത് നിന്ന് വിരലടയാള വിദഗ്തരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.മോഷണം അടങ്ങിയ സിസികേമറ ദൃശ്യങ്ങളും അന്യേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
സിസികേമറയില്‍ പതിഞ്ഞ യുവാക്കള്‍ തന്നെ തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം സ്റ്റേഷന്‍ പരിതിയില്‍ കല്ലുംപുറത്ത് ഇന്ന് പുലര്‍ച്ചെ മോഷണം നടത്തുന്ന ദൃശ്യങ്ങളും കുന്നംകുളം പോലീസിന് ലഭിച്ചിട്ടുണ്ട്.


കല്ലുംപുറത്ത്,ബേക്കറി,പച്ചക്കറിക്കട,ഇലക്ട്രിക് ഷോപ്പ് എന്നിവയിലാണ് മോഷണം നടന്നത്.സംഭവത്തില്‍ സിസികേമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്യേഷണം കുന്നംകുളം പോലീസും അന്യേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.