കാർ നിയന്ത്രണം വിട്ടു പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിഞ്ഞു

മലപ്പുറം: കുറ്റിപ്പുറം റെയിൽവെ പാലത്തിന് മുകളിൽ എറണാകുളം ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറ് എതിരെ വന്ന വാഹനത്തെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സ്വയം നിയന്ത്രണം വിട്ടു പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിയുകയായിരുന്നു

കാർ പൂർണമായും തകർന്നു.നിസ്സാര പരിക്കുകളോടെ കാറിലുണ്ടായിരുന്ന 3 പേർ രക്ഷപ്പെട്ടു. ഇവർ ചാലക്കുടി സ്വദേശി കളാണ് .ഇന്ന് കാലത്ത് മൂന്നു മണിക്കാണ് സംഭവം.