രാജ്യത്ത് ഇന്നും പെട്രോൾ, ഡീസൽ വിലവർദ്ധിച്ചു

ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവിലയിൽ ഇന്നും വർദ്ധനവ് രേഖപ്പെടുത്തി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വർദ്ധിച്ചത്. ഇതോടെ തുടർച്ചയായി മൂന്നാം ദിവസവും ഇന്ധനവില വർദ്ധനയുണ്ടായിരിക്കുകയാണ്. ഒരുമാസത്തിനിടെ പെട്രോളിന് 5 രൂപയിലധികം കൂടിയപ്പോൾ ഡീസലിന് 7 രൂപയിൽ കൂടുതലാണ് വർദ്ധിച്ചത്.

ഡീസൽ 7 രൂപ 37 പൈസയും പെട്രോൾ 5 രൂപ 70 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 109രൂപ 20 പൈസയാണ് വില. ഡീസലിന് 102.75 രൂപയും. കൊച്ചിയിൽ പെട്രോൾ 107.20 രൂപയും ഡീസൽ 100.96 രൂപയുമാണ്. കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന ഇന്ധനവില വർദ്ധന പ്രവണത ഇനിയും തുടരുമെന്നാണ് സൂചന. ഇന്ധനകയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി കേന്ദ്രം ച‌ർച്ച ചെയ്‌ത് വിലക്കുറവിന് ശ്രമം നടത്തുന്നുണ്ടെങ്കിലും രാജ്യത്ത് അത് ഉടനുണ്ടാകാൻ ഇടയില്ല.