എംഡി എം എ എന്ന മാരകമയക്കുമരുന്നു മായി യുവാവ് താനൂർ പോലീസിൻ്റെ പിടിയിലായി
താനൂർ: എംഡി എം എ എന്ന മാരകമയക്കുമരുന്നു മായി യുവാവ് താനൂർ പോലീസിൻ്റെ പിടിയിലായി ,മംഗലം തിരുത്തുമ്മൽ തൈകുട്ടത്തിൽ ഫാസിൽ (28)നെയാണ് താനാളൂർമൂന്നാം മൂലയിൽ വെച്ച് 10, 320 മില്ലിഗ്രാം മാരകമയക്കുമരുന്നുമായാണ്താനൂർ പോലിസ് പിടികൂടിയത്,

താനൂർ എസ് എച്ച് ഒ ജീവൻ ജോർജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി യുവാവ് പിടിയിലായത്,

എസ് ഐമാരായ ശ്രീജിത്ത്, രാജു, എ.എസ്, ഐമാരായ റഹിം, യുസഫ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു, പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി.