കോട്ടയത്തേക്കും, ഇടുക്കിയിലേക്കും ഐ എൻ എൽ. വിഭവ വണ്ടി.
മലപ്പുറം: പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന കോട്ടയം, ഇടുക്കി ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നതിത് മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് ഐ എൻ എൽ. പ്രവർത്തകർ സമാഹരിച്ച വിഭവങ്ങൾ അടങ്ങിയ വിഭവ വണ്ടി ഐ എൻ എൽ. സംസ്ഥാന പ്രസിഡന്റ് പ്രഫ: എ പി. അബ്ദുൽ വഹാബ് ഫ്ലാഗ് ഓഫ് ചെയ്തു. വസ്ത്രങ്ങൾ, ചെരുപ്പുകൾ, പാത്രങ്ങൾ, സ്കൂൾ ബാഗുകൾ, നോട്ടുബുക്കുകൾ, ഭക്ഷണ സാദനങ്ങൾ അടക്കം 10 ലക്ഷത്തോളം രൂപയുടെ വിഭവങ്ങളാണ് കോട്ടയത്തെയും, ഇടുക്കിയിലേയും വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് അയക്കുന്നത്.
ഐ എൻ എൽ. സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച്. മുസ്ഥഫ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി കെ എസ്. മുജീബ് ഹസ്സൻ, സാലിഹ് മേടപ്പിൽ, മജീദ് തെന്നല, ജില്ലാ ഭാരവാഹികളായ അഡ്വ: ഒ കെ. തങ്ങൾ, ഒ എം. ജബ്ബാർ ഹാജി, ഖാലിദ് മഞ്ചേരി, പ്രഫ: കെ കെ. മുഹമ്മദ്, എം. അലവിക്കുട്ടി മാസ്റ്റർ, എൻ എസ് എൽ. സംസ്ഥാന പ്രസിഡന്റ് എൻ എം. മശ്ഹൂദ്, നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ശംഷീർ കരുവൻ തുരുത്തി. രാജൻ പരുത്തിപ്പറ്റ (സി പി എം)വിവിധ മണ്ഡലം ഭാരവാഹികളായ എം. സൈതലവി, മൊയ്തീൻ ഹാജി, അബൂബക്കർ ഹാജി തിരൂരങ്ങാടി, അഷ്റഫ് പുൽപറ്റ, ഹംസക്കുട്ടി ചെമ്മാട്, അലവി മാര്യാട്, പി ടി. ബാവ, അഷ്റഫ് മമ്പുറം, മുഹമ്മദലി മാസ്റ്റർ, കരിം മാസ്റ്റർ, മുഹമ്മദ് കുട്ടി മാസ്റ്റർ പുൽപ്പറ്റ, കെ ടി. ബഷീർ, മുനിസിപ്പൽ കൗൺസിലർ കുട്ട്യാപ്പ, നാഷണൽ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ സാലിം മഞ്ചേരി, മജീദ് വെള്ളൂർ, സിദ്ധീഖ് ഉള്ളാടംകുന്ന്, ജിദ്ധ ഐ എം സി സി. പ്രതിനിധി മൻസൂർ വണ്ടൂർ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.