ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം : കൊടിക്കുന്നില്‍ സുരേഷ് എം പി


മലപ്പുറം : മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി ആവശ്യപ്പെട്ടു. നേതാക്കളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തകര്‍ തങ്ങളുടെ യൂണിറ്റുകളിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയാണ് വേണ്ടത്. വരും നാളുകള്‍ കോണ്‍ഗ്രസിനുള്ളതാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജില്ലയിലെ കെ പി സി സി ജനറല്‍ സെക്രട്ടറിമാര്‍ക്ക് നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡി സി സി പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷത വഹിച്ചു. ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ പി ടി അജയ് മോഹന്‍, എ പി അനില്‍കുമാര്‍ എം എല്‍ എ, ഇ മുഹമ്മദ് കുഞ്ഞി, ഒ രാജന്‍, കെ പി അബ്ദുല്‍ മജീദ്, യു അബൂബക്കര്‍ സംസാരിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല എന്നിവര്‍ മറുപടി പ്രസംഗം നടത്തി.