ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
തിരൂർ: കൂട്ടുകാരോടൊപ്പം ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. പുറത്തൂർ ബോട്ട് ജെട്ടി റോഡിൽ കടവത്ത് ഹൗസിൽ അബ്ദുൽ റഊഫിന്റെ മകൻ റമീസ് (14) നെയാണ് കാണാതായത്. പുറത്തൂർ ജി.എച്ച്.എസ്.എസിലെ വിദ്യാർഥിയാണ്. ശനിയാഴ്ച വൈകീട്ടോടെയോണ് അഞ്ചുപേരടങ്ങുന്ന സംഘം കളൂർ കുറ്റിക്കാട് കടവിൽ കുളിക്കാനിറങ്ങിയത്. ഡാമുകളുടെ ഷട്ടർ തുറന്നതിനാൽ പുഴയിൽ അടിയൊഴുക്കുണ്ട്. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാരെത്തി തിരച്ചിൽ നടത്തി.
തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും അഗ്നിരക്ഷാസേനയും പോലീസുമെത്തി രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്