ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

പുറത്തൂർ: പൊന്നാനി ഹാർബറിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്‌, പൊന്നാനി ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി. കൂട്ടുകാരോടൊപ്പം ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കഴിഞ്ഞ ദിവസം കാണാതായിരുന്നു പുറത്തൂർ ബോട്ട് ജെട്ടി റോഡിൽ കടവത്ത് ഹൗസിൽ അബ്ദുൽ റഊഫിന്റെ മകൻ റമീസ് (14) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

പുറത്തൂർ ജി.എച്ച്.എസ്.എസിലെ വിദ്യാർഥിയാണ്. ശനിയാഴ്ച വൈകീട്ടോടെയോണ് അഞ്ചുപേരടങ്ങുന്ന സംഘം കളൂർ കുറ്റിക്കാട് കടവിൽ കുളിക്കാനിറങ്ങിയത്. ഡാമുകളുടെ ഷട്ടർ തുറന്നതിനാൽ പുഴയിൽ അടിയൊഴുക്കുണ്ട്. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാരെത്തി തിരച്ചിൽ നടത്തി. തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നും അഗ്നിരക്ഷാസേനയും പോലീസുമെത്തി തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.