നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; എസ്‌ഐക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയ പാതയില്‍ തുറവൂര്‍ പെട്രോള്‍ പമ്പിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ് ഐ മരിച്ചു. വൈക്കം സ്വദേശിയായ ചേര്‍ത്തല പൂച്ചാക്കല്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വി. വിനയചന്ദ്രന്‍ (51) ആണ് മരിച്ചത്.

കുറേ ദിവസങ്ങളായി ഹൈവേയില്‍ പട്രോളിങ് ഡ്യൂട്ടി നിര്‍വ്വഹിച്ചു വരികായായിരുന്നു ആദ്ദേഹം. നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ ഓടയുടെ സ്ലാബില്‍ ഇടിച്ച് മറിയുകയായിരുന്നു.