ഇരുട്ടടി തുടരുന്നു; ഇന്ധനവില ഇന്നും കൂട്ടി

തിരുവനന്തപുരം: പതിവുപോലെ ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ പാറശ്ശാലയിൽ പെട്രോൾ വില 110 കടന്നു. 110 രൂപ 10 പൈസയും, ഡീസലിന് 103 രൂപ 77 പൈസയുമാണ് ഇന്നത്തെ നിരക്ക്.

പെട്രോളിന് 35 പൈസയും ഡീസലിന്​ 36 പൈസയും​ ഇന്നലെ വർദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 8 രൂപ 10 പൈസയും, പെട്രോളിന് 6 രൂപ 60 പൈസയുമാണ് കൂട്ടിയത്.