പ്ലാവ് കൊണ്ട് തുഞ്ചൻ കവാടം നിർമ്മിച്ച് കലാകാരൻ കോയ കുട്ടി

തിരൂർ: തിരൂർ പുതിയങ്ങാടി കണ്ണംകുളം സ്വദേശി എ കെ കോയ കുട്ടിയുടെ കരവിരുതിൽ നിർമ്മിച്ചത് നിരവതി മാതൃക ശില്പകലാ വിസ്മയങ്ങളാണ് എഴുപത് പിന്നിട്ട കോയക്കുട്ടി ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത് തിരൂർ തുഞ്ചൻ പറമ്പിൻ്റെ കവാടം …

ഒരു പക്ഷേ മരത്തിൽ നിർമ്മിചിരിക്കുന്ന തുഞ്ചൻ കവാടം അപൂർവ്വമാണ് … മാസങ്ങളോളം വേണ്ടി വന്നു ഇതിൻ്റെ നിർമ്മാണം പൂർത്തികരിക്കാൻ… നാട്ടിക ജുമാ മസ്ജിദ് ഇന്ത്യൻ ഗേറ്റ് പാർലമെൻറ് അബുദാബി ശൈഖ് സായിദ് പളളി ദുബൈ ബുർജ് ഗലീഫ. ബുർജിൽ അറബ് .ഇഫിൽ ടവർ, താജ് മഹൽ . തുടങ്ങി നിരവതി മാതൃക ശില്പങ്ങളാണ് തൻ്റെ കരവിരുതിൽ നിർമ്മിച്ചിരിക്കുന്നത്..