കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മർദ്ദനം

പാലക്കാട്: തോലന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനം. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ ഷാഹുല്‍ ഹമീദിനാണ് മര്‍ദ്ദനമേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം കുഴല്‍മന്ദം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.വൈകീട്ട് നാലരയോടെ തോലന്നൂരില്‍ വെച്ച് സംഭവം.സ്വകാര്യ ബസ് സമയക്രമം പാലിക്കാതെ ഓടുന്നതിനെ ചോദ്യം ചെയ്തതിനാണ്.

കെ.എസ്.ആർ.ടി.സി ഡ്രൈവറെ മര്‍ദ്ദിച്ചത്. SMT ബസിലെ ഡ്രൈവര്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് പരുക്കേറ്റ ഷാഹുല്‍ ഹമീദ് പറഞ്ഞു. സംഭവത്തില്‍ കോട്ടായി പൊലീസ് കേസെടുത്തു.കുഴല്‍മന്ദം സ്വദേശി ഷാഹുല്‍ ഹമീദ് പതിനഞ്ചു വര്‍ഷത്തോളമായി പാലക്കാട് ഡിപ്പോയില്‍ ജോലി ചെയ്തു വരികയാണ്. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തിന് ആറു തുന്നലുകളുണ്ട്.

കെ.എസ്.ആർ.ടി.സി ബസിന്റെ സമയത്തിനും പത്തു മിനിറ്റ് മുന്‍പ് പോവേണ്ടിയിരുന്ന സ്വകാര്യ ബസ് സമയക്രമം പാലിക്കാതെ വന്നതോടെയാണ് തര്‍ക്കത്തിന് കാരണമായത്.